---
title: "'വെള്ളമൊഴിച്ചാൽ അപകടം കൂടും'; വടകര ദേശീയപാതയിൽ ടാങ്കറിൽ നിന്നും വനസ്പതി റോഡിലേക്ക് ചോർന്നു പരന്നൊഴുകി, ഫയർഫോഴ്സിന്റെ വേറിട്ട രക്ഷാപ്രവർത്തനം"
english_title: "Vadakara National Highway Vanaspati Spills From Tanker Service Road Traffic Diverted Fire Force"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381501/ vadakara-national-highway-vanaspati-spill-tanker-service-road-fire-force-new"
published_at: "2026-09-07T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e77e424f15_vadakara-national-highway-vanaspati-spill-tanker-service-road-fire-force-new.jpg"
keywords: ["Kozhikode Highway Vanaspati Spill", "National Highway Accident", "Vadakara Fire Force", "Service Road Block"]
---

# 'വെള്ളമൊഴിച്ചാൽ അപകടം കൂടും'; വടകര ദേശീയപാതയിൽ ടാങ്കറിൽ നിന്നും വനസ്പതി റോഡിലേക്ക് ചോർന്നു പരന്നൊഴുകി, ഫയർഫോഴ്സിന്റെ വേറിട്ട രക്ഷാപ്രവർത്തനം

> **Lead Summary:** **കോഴിക്കോട്: **വടകര ദേശീയപാതയിൽ ടാങ്കറിൽ നിന്നും വനസ്പതി റോഡിലേക്ക് ചോർന്നു പരന്നൊഴുകി. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ഏകദേശം 50 മീറ്ററോളം ദൂരത്തിലാണ് വനസ്പതി പരന്നുകിടന്നത്.

## Article Content

**കോഴിക്കോട്: **വടകര ദേശീയപാതയിൽ ടാങ്കറിൽ നിന്നും വനസ്പതി റോഡിലേക്ക് ചോർന്നു പരന്നൊഴുകി. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ഏകദേശം 50 മീറ്ററോളം ദൂരത്തിലാണ് വനസ്പതി പരന്നുകിടന്നത്.

റോഡ് ഗതാഗതം പൂർണ്ണമായും അപകടാവസ്ഥയിലായതോടെ നാട്ടുകാർ ഉടൻ തന്നെ വടകര ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ. ദീപക്കിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. സസ്യഎണ്ണകൾ ഹൈഡ്രജനേഷൻ പ്രക്രിയയിലൂടെ ദ്രാവകാവസ്ഥയിൽ നിന്ന് അർദ്ധ-ഖര രൂപത്തിലാക്കി മാറ്റിയെടുത്ത ഒരുതരം കൊഴുപ്പാണ് വനസ്പതി.

സാധാരണ നെയ്ക്ക് പകരമായി കുറഞ്ഞ ചെലവിൽ ഉപയോഗിക്കുന്ന ഒന്നാണിത്. വെള്ളം ഉപയോഗിച്ച് റോഡ് കഴുകിയാൽ വഴുക്കൽ കൂടി കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് മനസ്സിലാക്കിയ ഫയർഫോഴ്സ്, ദേശീയപാത നിർമ്മാണ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് ഒരു ലോഡ് എം-സാൻഡ് ലഭ്യമാക്കി.

എന്നാൽ റോഡിൽ മണൽ വിതറാൻ ജെസിബി ഡ്രൈവർ ലഭ്യമല്ലെന്ന് കമ്പനി അറിയിച്ചതിനെ തുടർന്ന്, സേനാംഗങ്ങൾ തന്നെ മൺവെട്ടിയും ഷവറുമെടുത്ത് രംഗത്തിറങ്ങി. ഒര മണിക്കൂറോളം കഠിനാധ്വാനം ചെയ്താണ് റോഡിൽ പരന്നുകിടന്ന വനസ്പതിയുടെ കാഠിന്യം കുറച്ചത്. എന്നിരുന്നാലും ഈ റോഡ് വഴിയുള്ള ഗതാഗതം നിലവിൽ സുരക്ഷിതമല്ലെന്ന് ഫയർഫോഴ്സ് ഹൈവേ പൊലീസിന് മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്ന് ഈ വഴിയിലെ ഗതാഗതം സുരക്ഷ മുൻനിർത്തി വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

ഗ്രേഡ് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം.എം. റിജീഷ് കുമാർ, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ കെ.വി. അനിത്ത് കുമാർ, ജിജിത്ത് കുമാർ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ വി.കെ. ബിനീഷ്, എം.ടി. റാഷിദ്, പി.എം. ബബീഷ്, ജെ. ജയകൃഷ്ണൻ, പി.ടി.കെ. സിബിഷാൽ, മനോജ് കിഴക്കേക്കര, വി.കെ. അക്ഷയ്, ഹോം ഗാർഡ്മാരായ സി. ഹരിഹരൻ, കെ.ബി. സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് റോഡിൽ നിന്നും വനസ്പതി നീക്കം ചെയ്ത് വലിയൊരു ദുരന്തം ഒഴിവാക്കിയത്. 

English Summary:

Vanaspati spilled from tanker onto Vadakara National Highway service road. Incident happened Sunday around 9 pm. About 50 meters of service road towards Kozhikode got covered with spilled vanaspati, making traffic extremely dangerous. Locals informed Vadakara Fire Force. Team led by Senior Fire & Rescue Officer R Deepak reached spot. Vanaspati is vegetable oil hydrogenated to semi-solid fat used as cheap ghee substitute. Realizing water cleaning would worsen danger, fire force arranged M-Sand from highway construction company. As JCB driver was unavailable, personnel manually spread sand using spades and shovels for an hour to reduce slipperiness. Fire force informed highway police road still unsafe and traffic diverted. Team including Rijesh Kumar, Anith Kumar, Jijith Kumar, Bineesh, Rashid, Babeesh, Jayakrishnan, Sibishal, Manoj, Akshay, Hariharan and Suresh Kumar cleared road. Preliminary conclusion is careless transport of vanaspati in tanker caused spill.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381501/ vadakara-national-highway-vanaspati-spill-tanker-service-road-fire-force-new)